025 നീ വിളങ്ങീടും നിസ്തുല ശൈലം


നീ വിളങ്ങീടും നിസ്തുല ശൈലം 
നിത്യവും ഞങ്ങൾക്ക് ഭവനം 
നിൻ പാദപത്മം 
പൊൻ പാദപത്മം
നിത്യവും ഞങ്ങൾക്ക് ശരണം
ശബരി ഗിരീശ ശരണം.
മഞ്ഞിൻ വെള്ള കൊടികളുയർത്തി 
മണ്ഡല  നാളുകൾ മാടി വിളിക്കുമ്പോൾ 
പൊന്നമ്പല മല മേലേ 
മകര പൊന്മണി ദീപ പ്രഭംഗുരം വിടരുമ്പോൾ 
നിന്നെ വിളിക്കും ജനമല്ലാതെ 
മണ്ണിൽ മറ്റാര് അയ്യപ്പ 

നീ വിളങ്ങീടും നിസ്തുല ശൈലം 
നിത്യവും ഞങ്ങൾക്ക് ഭവനം 

നിൻ പരിപാവന ചരിതംപാടി 
പമ്പയിൽ അലകൾ തമ്പുരു മീട്ടുമ്പോൾ 
നീല വനങ്ങളിൽ ഇളകീടും തരും 
ശിഖരം ഉടുക്കുകൾ കൊട്ടി തുള്ളുമ്പോൾ 
സന്നിദ്ധി തേടും ജനമല്ലാതെ 
മണ്ണിൽ മറ്റാര് അയ്യപ്പ

അയ്യപ്പ.... അയ്യപ്പാ ....

നീ വിളങ്ങീടും നിസ്തുല ശൈലം 
നിത്യവും ഞങ്ങൾക്ക് ഭവനം 
നിൻ പാദപത്മം 
പൊൻ പാദപത്മം
നിത്യവും ഞങ്ങൾക്ക് ശരണം
ശബരി ഗിരീശ ശരണം.




Comments